മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ യുദ്ധ സ്മാരകത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മയ്യിൽ യുദ്ധ സ്മാരകത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു കാലത്ത് 9 മണിക്ക് മയ്യിൽ യുദ്ധ സ്മാരകത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിഅർപ്പിച്ച ധീര ജവാൻമാരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പുഷ്പ ചക്രം സമർപ്പിച്ചു. തുടർന്ന് മയ്യിൽ വ്യാപാര ഭവനിൽ ദേശീയ പതാക ഉയർത്തി, മധുരം വിതരണം ചെയ്തു, ശേഷം നസറുദ്ദീൻ സ്മാരക ഹാളിൽ യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂണിറ്റ് ട്രെഷറർ മജീദ് യു പി, ഷറഫുദ്ദീൻ പി, സുരേഷ് കുമാർ കെ, എം മജീദ്,രാജാമണി, പുരുഷോത്തമൻ കെ കെ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്