അഖില കേരള മാരാർ ക്ഷേമ സഭ, കണ്ണാടിപ്പറമ്പു് യൂണിറ്റ് ആത്മീയ- വിനോദ യാത്ര സംഘടിപ്പിച്ചു

അഖില കേരള മാരാർ ക്ഷേമ സഭ, കണ്ണാടിപ്പറമ്പു്  യൂണിറ്റ് ആത്മീയ- വിനോദ യാത്ര സംഘടിപ്പിച്ചു.
യൂണിറ്റിലെ മിക്കവാറും മുഴുവൻ കുടുംബാംഗങ്ങളും ഒത്തൊരുമിച്ച് ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കോഴിക്കോട്ട് ജില്ലയിലെ വിവിധ പ്രസിദ്ധ ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. രാവിലെ 5 മണിക്ക് യു ന്നിറ്റ് പ്രസിഡൻറ് സുധാകര മാരാരുടെ നേതൃത്വത്തിൽ പുറപ്പെട്ട യാത്ര രാത്രി 10 മണിക്ക് അവസാനിപ്പിച്ച് പിരിഞ്ഞു. ക്ഷേമ സഭയുടെ സസ്ഥാന പ്രസിഡൻറടക്കം 23 പേർ യാത്രയിലുടനീളം ആടിയും പാടിയും ആസ്വദിച്ച് നടത്തിയ ഈ യാത്ര ഒരു നല്ല അനുഭവം തന്നേയാണ് എല്ലാവർക്കും പ്രദാനം ചെയ്തത്. ഇനിയും ഇടവിട്ട ഇടവേളകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്