മയ്യിൽ : ഇന്ത്യൻ മാർഷൽ ആർട്സ് ആൻഡ് കരാട്ടെ അക്കാദമിയും വേൾഡ് ഫോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ കരാട്ടെ ഗ്രേഡിങ് ടെസ്റ്റും അനുമോദനവും സംഘടിപ്പിച്ചു.
            ജനുവരി പതിനാലാം തീയതി മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് ശ്രീ സന്തോഷ് കമ്പിലിന്റ അധ്യക്ഷതയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ശ്രീ സുമേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും 150 ഓളം വിദ്യാർത്ഥികൾ ഗ്രേഡിങ് ടെസ്റ്റിൽ പങ്കെടുത്തു. കണ്ണൂർ സെന്റർ ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ശ്രീ. സുമേഷ് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ഗ്രേഡിങ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ദേവാമൃത്, അലംകൃത, തന്മയ മുരളീധരൻ എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ശ്രീമതി രാജി ബാബുരാജ് സെൻസായി അനിത എം മുല്ലക്കൊടി സെൻസായി അഭിൻരാജ് സി പി കയരളം, സെൻസായ് വിവേക് എം പി കുറ്റ്യാട്ടൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ 1990 മുതൽ മയ്യിൽ കേന്ദ്രീകരിച്ച് കരാത്തെ പരിശീലനം നടത്തിവരുന്ന ഇന്ത്യൻ മാര്‍ഷ്യൽ ആർട്സ് ആൻഡ് കരാട്ടെ അക്കാദമിയുടെ സ്ഥാപകനും സ്ഥാപകനും വേൾഡ് ഫോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യൻ ചീഫ് ഷിഹാൻ സിപി രാജീവൻ സ്വാഗതവും, ശ്രീമതി നിത്യ പി നന്ദിയും പറഞ്ഞു
 .  
 
 
 
 
 
 
 
 
 
 
 
 
 
 
 
















Post a Comment