മയ്യിൽ ഗവ: ആയുർവേദ ഡിസ്‌പെൻസറിക്ക് എൻ എ ബി എച്ച് അംഗീകാരം

മയ്യിൽ ഗ്രാമപഞ്ചായത്ത് ഗവ: ആയുർവേദ ഡിസ്‌പെൻസറിക്ക് ( ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിന് ) പുരസ്കാര നിറവിൽ . നാഷണൽ ആക്ക്രെഡിറ്റേഷൻ ബോർഡ്‌ ഓഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത്‌ കെയർ പ്രൊ വൈ ഡേഴ്‌സ് ( എൻ എ ബി എച്ച് ) അംഗീകാരം നേടിയ കണ്ണൂർ ജില്ലയിലെ 13 സ്ഥാപനങ്ങളിൽ ഒന്നായി മയ്യിൽ ഗവ. ആയുർവേദ ആശുപത്രി മാറി  ആശുപത്രിയിൽ നിന്നുള്ള രോഗി സൗഹൃദ സേവനം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ,  എന്നിവ പരിഗണിച്ചാണ് എ ൻ എ ബി എച്ച് അംഗീകാരം ലഭിച്ചത്. നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ചു ജീവിത ശൈലി രോഗ നിയത്രണത്തിന്റെ ഭാഗയി സൗജന്യമായി യോഗ പരിശീലനം യോഗ ഇൻസ്‌ട്രുക്ടറുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. കൂടാതെ സ്കൂൾ കുട്ടികൾക്കു വേണ്ടിയുള്ള യോഗ പരിശീലനവും നടത്തി വരുന്നു. ഗ്രാമപഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, എന്നീ വകുപ്പുകളുടെ ഫണ്ട്‌ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഇതിൻ്റെ ഭാIഗമായി ആശുപത്രിയിൽ നടത്തിയത് 
  
ഒക്ടോബർ മാസത്തിൽ കേന്ദ്ര വിദഗ്ധ സംഘമെത്തി  ആശുപത്രിയിലെ സൗകര്യങ്ങൾ പരിശോധിച്ചു വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എൻ എ ബി എച്ച് അംഗീകാരം അനുവദിച്ചത്. ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ആയി ഉയർത്തിയ ആശുപത്രിയിൽ അധികം താമസിയാതെ തന്നെ നാഷണൽ ആയുഷ് മിഷന്റെ സഹായത്താൽ ഒ പി പഞ്ചകർമ ചികിത്സ സൗകര്യം യഥാർഥ്യമാകും. ഇതിനുള്ള സൗകര്യങ്ങൾ 2024-25 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി എം വി അജിത അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്