വിമുക്തഭട സംഗമവും ആദരിക്കലും സംഘടിപ്പിച്ചു

രാജ്യത്തിൻ്റ 75 മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ വിവിധ സാംസ്കാരികസംഘടനകളുടെ നേതൃത്വത്തിൽ വിമുക്തഭട സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ സ്ക്രട്ടറി പി.കെ വിജയൻ ആദരപ്രഭാഷണം നടത്തി. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പിവി വത്സൻ മാസ്റ്റർ, കെ.സി സീമ,  കേണൽ വെങ്കിട്ടരാമൻ, ഭാവന കരിങ്കൽ കുഴി പ്രസിഡൻ്റ് എ.പി സുരേഷ് കുമാർ, കെ. രാമകൃഷ്ണൻ മാസ്റ്റർ, എം. രാമചന്ദ്രൻ, എം.പി രാമകൃഷ്ണൻ, വായനശാല നേതൃസമിതി കൺവീനർ എ.പി പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.  ആദരം ഏറ്റുവാങ്ങിയ വിമുക്തഭടന്മാർ മറുപടി പ്രസംഗം നടത്തി. കെ.അനിൽകുമാർ സ്വാഗതവും കുഞ്ഞിരാമൻ പി പി കൊളച്ചേരി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്