നാറാത്ത് പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം കർഷകർ പ്രതിസന്ധിയിൽ

കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്തിലെ ഏഴാം വാർഡിൽ മാലോട്ട് കൊറ്റാളി വയലിൽ ഇന്നലെ രാത്രി ഉണ്ടായ കാട്ടുപന്നികളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ എൻ.വി. ഗംഗാധരൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ 40 ഓളം വാഴകളും പച്ചക്കറികൾക്കും വ്യാപകമായ നാശനഷ്ടം നേരിട്ടു. മുൻപ് കാട്ടുപന്നികളെ പിടിക്കാൻ പഞ്ചായത്ത് മുഖേന നടപടികൾ ഉണ്ടായിരുന്നുവെങ്കിലും വീണ്ടും പ്രദേശത്ത് പന്നികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ് പന്നികളുടെ കൂട്ടത്തോടെയുള്ള ആക്രമണം കർഷകരുടെ ജീവനും കാർഷികവിളകൾക്ക് നാശനഷ്ടവും കാർഷിക മേഖലയിൽ തുടരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്. ആയതിനാൽ കർഷകർക്കും വിളകൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്