മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

'മാടയുടെ ലോകം' : നാടക സംവാദം

'മാടയുടെ ലോകം' : നാടക സംവാദം

മയ്യിൽ: കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി ആന്റ് സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ നാടകക്കൂട്ടത്തിന്റെ 'മാടയുടെ ലോകം' എന്ന നാടകത്തിന്റെ അവലോകനവും നാടക ചർച്ചയും സംഘടിപ്പിച്ചു.
     മയ്യിൽ സി.ആർ.സി ഹാളിൽ കെ.കെ ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ വി.പി. ബാബുരാജ് വിഷയാവതരണം നടത്തി.
മയ്യിൽ നാടകക്കൂട്ടം അവതരിപ്പിച്ച അഞ്ചാമത് നാടകമാണ് 'മാടയുടെ ലോകം.' സി.വി.ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി ബിജു പി. മംഗലം രചിച്ച നാടകം ഗണേഷ് ബാബുവാണ് സംവിധാനം ചെയ്തത്.
  സംവിധായകൻ ഗണേഷ് ബാബു, പി.കെ.ഗോപാലകൃഷ്ണൻ, രവി നമ്പ്രം ,ചന്ദ്രൻ മാസ്റ്റർ, പ്രദീപൻ എന്നിവർ സംസാരിച്ചു. പി.കെ.നാരായണൻ സ്വാഗതവും, അജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്