Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL "പാട്ടബാക്കി" റിഹേഴ്സ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

"പാട്ടബാക്കി" റിഹേഴ്സ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കമ്പിൽ: കൊളച്ചേരി നാടക സംഘത്തിന്റെ നാലാമത് നാടകം .കെ. ദാമോദരന്റെ "പാട്ടബാക്കി " റിഹേഴ്സ്യൽ ക്യാമ്പ് എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകമാണ് പാട്ടബാക്കി.
മാർകിസ്റ്റ് ദാർശിനികൻ കെ. ദാമോദരൻ  ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നിർബന്ധത്തിന് വഴങ്ങി 1937 ൽ എഴുതിയ  നാടകമാണ് പാട്ടബാക്കി. പൊന്നാനി താലൂക്ക് കർഷ സംഘം സമ്മേളനത്തിന് വേണ്ടിയാണ് നാടകം എഴുതിയത്. ഇഎംഎസ് ഏകെജി തുടങ്ങിയ നേതാക്കൾ നാടകത്തിൽ അഭിനയിച്ചു.
പാട്ടബാക്കി നാടകം പുന: രാവിഷ്കാരിക്കുകയാണ് കൊളച്ചേരി നാടക സംഘം.
ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു. പുഷ്പജൻ പാപ്പിനിശേരി, എം.പി രാമകൃഷ്ണൻ പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും വത്സൻ കൊളച്ചേരി നന്ദിയും പറഞ്ഞു.

0/Post a Comment/Comments