ഗവ: ഹയർ സെക്കന്ററി സ്കൂൾ കണ്ണാടിപ്പറമ്പിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 2 കോടി രൂപ അനുവദിച്ചു. 1200 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന മണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട സ്കൂളാണ് ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ്. സ്കൂളിൽ ലാബുകളും ക്ലാസുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ പുതിയ കെട്ടിടം വേണമെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടിയെ നേരിട്ട് കാണുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 2 കോടി രൂപ അനുവദിച്ചു.
Post a Comment