ചട്ടുകപ്പാറ- ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതി ,ഇ എം.എസ്സ് സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം ചട്ടുകപ്പാറ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കണ്ണൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നമ്മൾ ഇന്ത്യക്കാർ - ഭരണഘടന - ചരിത്രവും വർത്തമാനവും സംവാദസദസ്സ് സംഘടിപ്പിച്ചു. ലോയേഴ്സ് യൂണിയൻ പ്രസിഡൻ്റ് അഡ്വ: ബി.പി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.പ്രശാന്തൻ അദ്ധ്യക്ഷ്യം വഹിച്ചു. പി.കുഞ്ഞികൃഷ്ണൻ പ്രഭാഷണം നടത്തി. പുത്തലത്ത് മുകുന്ദൻ, എ.പ്രഭാകരൻ മാസ്റ്റർ, കെ.മധു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ വി.മനോമോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് നന്ദി രേഖപ്പെടുത്തി.
Post a Comment