Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആട്ടവും പാട്ടും കളികചിരികളുമായി മതിമറന്ന് കുട്ടികൾ; കയരളം നോർത്ത് എ.എൽ.പി. സ്കൂൾ‌ സംഘടിപ്പിച്ച 'കിഡ്സ് ഫെസ്റ്റ്' സമാപിച്ചു

ആട്ടവും പാട്ടും കളികചിരികളുമായി മതിമറന്ന് കുട്ടികൾ; കയരളം നോർത്ത് എ.എൽ.പി. സ്കൂൾ‌ സംഘടിപ്പിച്ച 'കിഡ്സ് ഫെസ്റ്റ്' സമാപിച്ചു

മയ്യിൽ : ഒന്നാം ദിനം വ്യത്യസ്തമായ കായിക മത്സരങ്ങളാൽ അവേശഭരിതമായിരുന്നു കയരളം നോർത്ത് എ.എൽ.പി. സ്കൂൾ സംഘടിപ്പിച്ച കിഡ്സ് ഫെസ്റ്റ്. കുട്ടികളുടെ കുറുമ്പും ആവേശവും കുട്ടിത്തവും നിറഞ്ഞപ്പോൾ കാണികളും നിറകയ്യടിയോടെ പ്രോത്സാഹനവുമായെത്തി. എൽ.കെ.ജി. യു.കെ.ജി. കുട്ടികൾക്കായാണ് സ്കൂൾ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. രണ്ടാം ദിനം നടന്ന കലാമേള ആട്ടവും പാട്ടും കുട്ടികളുടെ ഫാഷൻഷോയും ഒപ്പനയും  എല്ലാം നിറഞ്ഞതായിരുന്നു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് പരിശീലനം നൽകി വേദിയൊരുക്കി. അധ്യാപകരായ ധന്യ, ശ്രുതി എന്നിവർ നേതൃത്വം നൽകി. കിഡ്സ് ഫെസ്റ്റ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് അധ്യക്ഷനായി. എ‌ ഒ ജീജ, കെ വൈശാഖ്, കെ പി ഷഹീമ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക എം ഗീത സ്വാഗതവും എസ്.ആർ.ജി. കൺവീനർ എം പി നവ്യ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്