കുറ്റ്യാട്ടൂർ പഴശ്ശി : പഴശ്ശി എ എൽ പി സ്കൂളിൽ സബ്ജില്ലാ ബാല കലോത്സവം, ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവർത്തിപരിചയ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ .ഹാരിസ് കെ അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ.ശ്രീ യൂസഫ് പാലക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജർ ശ്രീ .കെ കമൽ ഹാജി സമ്മാനം വിതരണം ചെയ്തു .ഹെഡ്മിസ്ട്രസ് കെ പി രേണുക സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി പി എം ഗീതാബായ് നന്ദിയും പറഞ്ഞു .തുടർന്ന് കുട്ടികളുടെ വിവിധ കലാ-കായിക പരിപാടികൾ ക്രിസ്മസ് കേക്ക് മുറിക്കൽ എന്നീ പരിപാടികൾ നടത്തി.
Post a Comment