മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മയ്യിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മയ്യിൽ പവർക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മയ്യിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള (MPL) ഒരുക്കങ്ങൾ പൂർത്തിയായി. മത്സരംനടക്കുന്ന ഇടൂഴിമാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ( I.M.N.S.G.H.S.S) ഗ്രൗണ്ട് സംഘാടകസമിതി ചെയർമാൻ. രാധാകൃഷ്ണൻ മാണിക്കോത്ത്.കൺവീനർ ബാബു പണ്ണേരി, രക്ഷാധികാരി പി.കെ.നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൗണ്ടും പിച്ചും പരിശോധിച്ച് കളിക്കാരുമായി ആശയവിനിമയം നടത്തി.
കിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ ആകെ ആറു ടീമുകളെയാണ് പങ്കെടുപ്പിക്കുന്നത്. പവർ ബ്ലാസ്റ്റേർസ്, പവർ ഇൻഡ്യൻസ്, പവർ സ്ട്രക്കേർസ്, പവർ റൈഡർസ്, മയ്യിൽ റോയൽസ്, കല കിങ്ങ് ഇലവൻസ്. മത്സരത്തിൽ 13 വയസ്സു മുതൽ 72 വയസു വരെയുള്ളവർ പങ്കെടുക്കുന്നുണ്ട് എന്നത് ഈ ടൂർണമെന്റിന്റെ പ്രത്യകതയാണ്.
ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്ക് മയ്യിൽ IMNSGHSS ഗ്രൗണ്ടിൽ നിന്നും വിളംബര ഘോഷയാത്ര തുടങ്ങി മയ്യിൽ ഗ്രൗണ്ടിൽ തന്നെ സമാപിക്കും.ഡിസംബർ 24 ന് രാവിലെ 8 മണിക്ക് മത്സരം ആരംഭിച്ച് 25 ന് വൈകുന്നേരം സമാപന സമ്മേളനത്തോടുകൂടി പരിപാടി സമാപിക്കും.
ഇന്ന് മാധ്യമങ്ങളോട് സംഘാടക സമിതി ചെയർമാൻ രാധാക്യഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, രക്ഷാധികാരി പി.കെ.നാരായണൻ , രാജു പപ്പാസ്, O.M. അജിത്ത് മാസ്റ്റർ, എക്സൈസ് പ്രവന്റീവ് ഓഫീസർ M.V. അഷ്റഫ്, എ.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്