വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു

കമ്പിൽ :- സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം 29 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സി കെ ജാനകി (മാലാസ് - കമ്പിൽ ) ടി.കെ ഭാർഗവി കെ.പി ജയദേവൻ  സ്മാരക ക്യാഷ് പ്രൈസിനും ട്രോഫിക്കും വേണ്ടി നടത്തിയ ജില്ലാതല കൈകൊട്ടി കളി മത്സരത്തിൽ  ഓണപറമ്പ് ഇ എം എസ്  വായനശാല നാറാത്ത് ഒന്നാം സ്ഥാനം നേടി. മിന്നൂസ് കാക്കാതുരുത്തി രണ്ടാം സ്ഥാനവും , അത്താഴക്കുന്ന് ടീം അലീന മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്  രാധാകൃഷ്ണൻ മാണിക്കോത്ത് ട്രോഫികൾ വിതരണം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. ശ്രീധരൻ സ്വാഗതവും കെ. സുരേശൻ നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്