വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെക്കിക്കുളം ടൗണിൽ 'മകളെ മാപ്പ്' എന്ന പേരിൽ സായാഹ്ന ധർണ്ണ നടത്തി

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും  സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെയും പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും കെപിസിസിയുടെ ആഹ്വാന പ്രകാരം കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെക്കിക്കുളം ടൗണിൽ 'മകളെ മാപ്പ്' എന്ന പേരിൽ സായാഹ്ന ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് പി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. നിഷ, വി.പത്മനാഭൻ മാസ്റ്റർ, എ.കെ.ശശീന്ദ്രൻ, എൻ.പി.ഷാജി, വി. ബാലൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്