അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് നാളെ കൊടിയിറങ്ങും

ചിറക്കൽ : പുഴാതി സോമേശ്വരി ക്ഷേത്ര ദ്വാരകാപുരിയിൽ 11 ദിവസമായി നടന്നു വരുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് നാളെ14 വ്യാഴാഴ്ച കൊടിയിറങ്ങും.

സമാപന ദിനമായ വ്യാഴാഴ്ച പുലർച്ചെ 5.30ന് ഗജരാജൻ ബാലുശ്ശേരി ഗജേന്ദ്രനെ സാക്ഷി നിർത്തി ഗുരുവായൂർ ക്ഷേത്രം തന്ത്രി 
ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പ്രത്യക്ഷ ഗണപതി ഹോമം നടക്കും. 
രാവിലെ 8.30 സത്ര സഭ ആരംഭിക്കും. വാച്ച വാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി, തൃശ്ശൂർ മിഥുനപ്പള്ളി വാസുദേവൻ നമ്പൂതിരി, കെ.എസ്.വി.കൃഷ്ണയ്യർ മുംബൈ, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ എന്നിവർ പ്രഭാഷണം നടത്തും.

സത്ര സമാപന സഭയിൽ പങ്കെടുക്കുന്ന
 കാഞ്ചി കാമകോടി ശങ്കരാചാര്യ ശിഷ്യൻ തോടകാചാര്യ പരമ്പരയിലെ എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതിയെ പൂർണ കുംഭം നല്കി വരവേൽക്കും.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് 1 സോമേശ്വരി ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലം മാധവൻ നമ്പൂതിരി, വിശിഷ്ടാതിഥി ഭാരത സർക്കാർ സോംഗ് ആന്റ് ഡ്രാമ ഡിവിഷൻ മുൻ ഡയറക്ടറും ഭാഗവത പണ്ഡിതനുമായ ഡോ. വിജയ രാഘവൻ എന്നിവരെയും വരവേൽക്കും. ഉച്ച കഴിഞ്ഞ് 2.30 നാണ് പുഴാതി ക്ഷേത്ര നടയിൽ വരവേൽപ്പ്.

സത്ര സമാപന സഭ എടനീർമഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യും.

മള്ളിയൂർ ഭാഗവതഹംസ പുരസ്കാരം ഗുരുവായൂർതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭാഗവതാചാര്യനും ജ്യോതിഷ പണ്ഡിതനുമായ തളിപ്പറമ്പ് മാന്തൽ മഴൂർ ഇല്ലത്തു കപാലി നമ്പൂതിരിക്കു സമർപ്പിക്കും. ഭാഗവത പ്രതിഭാ പുരസ്കാരം പ്രഫ. ഇന്ദുലേഖ നായർക്കും സമ്മാനിക്കും.

ഭാരത സർക്കാർ സോംഗ് ആന്റ് ഡ്രാമ ഡിവിഷൻ മുൻ ഡയറക്ടറും ഭാഗവത പണ്ഡിതനുമായ ഡോ. വിജയരാഘവൻ ചെന്നെ മുഖ്യ പ്രഭാഷണവും സത്രം ജനറൽ സെക്രട്ടറി
ടി.ജി.പദ്മനാഭൻ നായർ പുരസ്കാര പ്രഖ്യാപനവും നടത്തും.

ഭാഗവതസത്രം ചീഫ് കോഡിനേറ്റർ രുദ്ര വാചസ്പതി ശ്രീരുദ്രദാസൻ കിഴിയേടം രാമൻ നമ്പൂതിരി, സത്ര സംയോജകൻ എസ്.നാരായണ സ്വാമി, പുഴാതിയിൽ ദ്വാരകാപുരി ഒരുക്കിയ ശില്പികളായ ശ്രീദീപ് നാറാത്ത്, രാജീവൻ കോട്ടായി എന്നിവരെ ആദരിക്കും.

 മഹാസത്ര അവലോകനം ഗുരുവായൂർ എസ്. നാരായണ സ്വാമിയും 40-ാ മത് സത്ര വിളംബരം ഗുരുവായൂർ ശ്രീമദ് ഭാഗവത മഹാസത്ര കമ്മിറ്റി പ്രസിഡന്റ് കെ. ശിവശങ്കരനും പ്രഖ്യാപിക്കും.
തുടർന്ന് ദ്വാരകാ പുരിയിൽ സത്രത്തിന്റെ കൊടിയിറക്കും ചടങ്ങും നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്