ഉത്തമ നാഗസാന്നിദ്ധ്യത്താൽ ഭക്തജന സാഗരം ദർശന സായൂജ്യ നിർവൃതി നേടുന്ന വളളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ നാഗ സ്ഥാനത്ത് വർഷംതോറും നടത്തി വരാറുള്ള പൂജാദി കർമ്മങ്ങൾ തിരുവപ്പന മഹോത്സവത്തിന്റെ 5-ാം ദിവസമായ ജനുവരി 5 ന് വെള്ളിയാഴ്ച രാവിലെ മുതൽ തുടക്കമാകും. രാവിലെ പൂജയും നിവേദ്യവും നൂറുംപാലും വൈകുന്നേരം സർപ്പബലിയും ബ്രഹ്മശ്രീ : പാമ്പൻ മേക്കാട്ട് ഇല്ലത്ത് വല്ലഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്ത്വത്തിൽ നടക്കും.
ഭക്ത ജനങ്ങൾക്ക് പ്രാർഥനയായി നൂറും പാല്യം സർപ്പബലിയും നടത്താവുന്നതാണ്. പ്രാർഥന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പേരും നക്ഷത്രവും നൽകി പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9895204011 ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Post a Comment