കോഴിക്കോട് :
പേരാമ്പ്രയിൽ മാരക നിരോധിത ലഹരിമരുന്നായ MDMA പിടികൂടി. കോഴിക്കോട് സ്വദേശികളായ ലാൽ, ആകാശ് എന്നിവരെ പോലീസ് പിടികൂടി. പേരാമ്പ്ര DySP കുഞ്ഞി മോയിൻകുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്രയിലെ ഒരു സ്വകാര്യ ലോഡ്ജിൽ റൂമിൽ MDMA ഉപയോഗിക്കുന്നതായ വിവരം ലഭിച്ചതിൽ പേരാമ്പ്ര SI ജിതിൻ വാസും DySP യുടെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാക്കൾ അറസ്റ്റിലായത്. യുവാക്കളിൽ നിന്നും 2.940 ഗ്രാം MDMA പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികൾ എടുക്കുമെന്നും DySP അറിയിച്ചു. റെയ്ഡിൽ സ്ക്വാഡംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്, മുനീർ, ഷാഫി, സിഞ്ചു ദാസ്, ജയേഷ് എന്നിവർ പങ്കെടുത്തു
Post a Comment