കണ്ടക്കൈ എ എൽ പി സ്കൂൾ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി

പറശ്ശിനി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾ കലോത്സവത്തിൽ കണ്ടക്കൈ എ എൽ പി സ്കൂളിന് (കൊളാപ്പറമ്പ്) കണ്ണഞ്ചിപ്പിക്കുന്ന നേട്ടം. 42 സ്കൂളുകൾ മത്സരിച്ച
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ അറബിക് കലോത്സവത്തിൽ
45ൽ 45 പോയിന്റും നേടി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
പ്രധാന അധ്യാപകൻ സി വിനോദ്, അറബിക് അധ്യാപകൻ ഇബ്രാഹിം എം പി, അധ്യാപകരായ അമൽ, വൈഷ്ണവ്, ഹൃത്തിക് തുടങ്ങിയവർ വിദ്യാർത്‌ഥികളോടൊപ്പം കലാകിരീടം എ ഇ ഒ ജാൻസി ജോണിൽ നിന്നും ഏറ്റുവാങ്ങി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്