ബൈക്ക് മോഷണക്കേസിലെ പ്രതിയെ അതിസാഹസികമായി പിടിച്ച് പേരാമ്പ്ര ഡി.വൈ.എസ്.പി യുടെ സ്ക്വാഡ്

പേരാമ്പ്ര:
കാസറഗോഡ്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹന മോഷണ കേസിൽ പ്രതിയെ അതിസാഹസികമായി പിടിച്ച് പേരാമ്പ്ര DySP  സ്ക്വാഡ്. ഹൊസ്ദുർഗ് പൊലീസിൽ നിന്നും ലഭിച്ച വിവരത്തിൽ പ്രതി നടുവണ്ണൂർ, ഏക്കാട്ടൂർ സ്വദേശി പുനത്തിൽ മീത്തൽ അഭിനവ് ആണെന്ന് പേരാമ്പ്ര DySP സ്ക്വാഡ്  തിരിച്ചറിയുകയായിരുന്നു.
കോയമ്പത്തൂരിൽ നിന്നും പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷിച്ചെങ്കിലും പ്രതി വീട്ടിൽ നിന്നും മാറിയിരുന്നു. പോലീസ് സ്ഥലത്തു നിന്നും പോയ വിവരം മനസിലാക്കി വീണ്ടും വീട്ടിലെത്തിയ പ്രതിയെ സ്ഥലത്ത് മാറി നിന്നിരുന്ന സ്ക്വാഡ് പിടിച്ചു വയ്ക്കുകയായിരുന്നു.
മറ്റു വിവിധ ജില്ലകളിൽ നിരവധി കേസുകളുള്ള മറ്റൊരു കൂട്ടാളിയെ പോലീസ് തിരയുകയാണെന്നും പിടിയിലായ പ്രതിയുടെ മറ്റു ജില്ലകളിലെ പങ്കിനെപ്പറ്റി അന്വേഷിക്കുമെന്നും, ശേഷം ഹോസ്ദുർഗ് പോലീസിന് കൈമാറുമെന്നും പേരാമ്പ്ര DySP കുഞ്ഞിമോയിൻകുട്ടി അറിയിച്ചു. സ്ക്വാഡംഗങ്ങളായ  വിനീഷ്.ടി, ഷാഫി, മുനീർ ഇ കെ, സിഞ്ചുദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്