വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് കുടുംബസംഗമം സമാപിച്ചു

വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ കുടുംബ സംഗമം ജില്ലാ പ്രസിഡന്റും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് പി പി സിദ്ദിഖിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ശ്രീ ബാബു കോട്ടയിൽ "വ്യാപാരവും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ" മുഖ്യ പ്രഭാഷണം നടത്തി  സേവന പദ്ധതിയുടെ ഭാഗമായി മയ്യിൽ പോലീസിന് നൽകിയ CCTV ക്യാമറ മയ്യിൽ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദു റഹ്മാൻ ഏറ്റുവാങ്ങി അസുഖ ബാധിതരായി തുടർ ചികിത്സയിലുള്ളവർക്ക് ചികിത്സ സഹായ വിതരണം ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് നിർവഹിച്ചു. യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷ വിജയികളായ 31 പേർക്ക് മൊമെന്റോയും, ക്യാഷ് അവാർഡും നൽകി  ഗ്രാമപഞ്ചായത്ത് അംഗം യൂസുഫ് പാലക്കീൽ, കെ ബിജു, രാജീവ് മാണിക്കോത്ത്, മയ്യിൽ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദു റഹ്മാൻ, സംസ്ഥാന സമിതി അംഗം കെ പി അബ്ദുൽ ഗഫൂർ, ട്രഷറർ യു പി മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണൂരിലെ പ്രശസ്ത ഗായകർ അണിനിരന്ന ഗാനമേള, മയ്യിൽ യൂണിറ്റ് വനിതാ വിംഗ് അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്