ശ്രീ ശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മാതൃസംഗമം ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി ഉദ്ഘാടനം ചെയ്യുന്നു |
കണ്ണൂർ: ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരം മാതൃ സംഗമം കണ്ണൂരിൽ നടന്നു. പ്രസ്തുത ചടങ്ങിൽ വെച്ച് ശ്രീ ശങ്കരം മാതൃസമിതിയും തിരുവാതിര സംഘവും രൂപീകരിച്ചു . ബ്രഹ്മശ്രീ ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി ഉദ്ഘാടനം ചെയ്തു. മുൻ കോർപ്പറേഷൻ കൗൺസിലർ ടി കെ വസന്ത അധ്യക്ഷത വഹിച്ചു. ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ഡോ. എം വി മുകുന്ദൻ, സുലോചന മാഹി, ഇ പി രത്നാകരൻ എന്നിവർ പ്രസംഗിച്ചു. ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി ശിവദാസൻ കരിപ്പാൽ സ്വാഗതവും കോഡിനേറ്റർ ബിജേഷ് മുണ്ടേരി നന്ദിയും പറഞ്ഞു.
മുഴപ്പിലങ്ങാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന കണ്ണൂർ സൗത്ത് ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം നാടകത്തിൽ മികച്ച നടനായി തെരഞ്ഞെടുത്ത അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ എട്ടാംതരം വിദ്യാർത്ഥി വി രുദ്രാക്ഷിനെ ചടങ്ങിൽ ആദരിച്ചു. ടി കെ വസന്ത രക്ഷാധികാരിയായും സുലോചന മാഹി ശ്രീലത വാര്യർ എന്നിവർ കോഡിനേറ്റർ മാരുമായി മാതൃ സമിതി രൂപീകരിച്ചു. ശ്രീലത വാര്യരുടെ നേതൃത്വത്തിൽ തിരുവാതിരക്കളി അരങ്ങേറി.
Post a Comment