തളിപ്പറമ്പ് : മത്സ്യമാർക്കറ്റ് ആധുനീകരിക്കാത്തിനുള്ള ശ്രമം തുടങ്ങി. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. വർഷങ്ങളായുള്ള ആവശ്യമാണ് തളിപ്പറമ്പ് മാർക്കറ്റ് വികസനം.
ചൊവ്വാഴ്ച രാവിലെ എം.വി.ഗോവിന്ദൻ എം.എൽ.എ., തീരദേശ വികസന കോർപ്പറേഷൻ ചെയർമാൻ പി.ഐ.ഷെയ്ക്ക് പരീത്, ആ.ഡി.ഒ. ഇ.പി.മേഴ്സി, തഹസിൽദാർ പി.സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാർക്കറ്റ് പരിശോധിച്ചു. തൊഴിലാളികളുമായി സംസാരിച്ചു.
തുടർന്ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. മാർക്കറ്റിലെ കച്ചവടക്കാരെയും തൊഴിലാളികളെയും പൂർണമായും സംരക്ഷിക്കുന്ന വിധത്തിലായിരിക്കും വികസനമെന്ന് എം.എൽ.എ. പറഞ്ഞു. നഗരസഭാ സെക്രട്ടറി കെ.പി.സുബൈർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ.എസ്.റിയാസ് എന്നിവരും സംസാരിച്ചു.

Post a Comment