Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് നെൽകൃഷി ഞാറ് നടീൽ ഉൽസവം സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് നെൽകൃഷി ഞാറ് നടീൽ ഉൽസവം സംഘടിപ്പിച്ചു

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് മാണിയൂർ വട്ടക്കുളം വയലിൽ 5 ഏക്കർ സ്ഥലത്ത് നടത്തുന്ന നെൽകൃഷി ഞാറ് നടീൽ ഉൽസവം മുൻ തളിപ്പറമ്പ് അസിസ്റ്റൻ്റ് (ജനറൽ) രജിസ്ട്രാരും കണ്ണൂർ സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പാളുമായ പി.പി.സുനിലൻ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി.പ്രസീത, കുറ്റ്യാട്ടൂർ കൃഷി ഓഫീസർ എ.കെ.സുരേഷ് ബാബു, ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ, ഡയരക്ടർ കെ.മധു, പി.ദിവാകരൻ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബേങ്ക് അസിസ്റ്റൻറ് സെക്രട്ടറി എം.വി സുശീല നന്ദി രേഖപ്പെടുത്തി. 




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്