കേരളത്തിൻ്റെ സമഗ്ര വികസനത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തിന് അർഹമായി നൽകേണ്ട കേന്ദ്ര വിഹിതം വിവേചനപരമായി തടഞ്ഞുവെക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് സബ്ജില്ല സമ്മേളനം ആവശ്യപ്പെട്ടു.പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ കെ.ബദറുന്നിസ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ സെക്രട്ടറി എസ്പി രമേശൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സബ്ജില്ലാ പ്രസിഡണ്ട് പി പ്രദീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് കെസി മഹേഷ്, സംസ്ഥാന കമ്മിറ്റിയംഗം കെസി സുനിൽ, പിപി സുരേഷ് ബാബു, കെ.കെ വിനോദ് കുമാർ, എംവി സുനിത, ടി രാജേഷ്, കെകെ പ്രസാദ്, സി വിനോദ്, പിസി സജേഷ് എന്നിവർ സംസാരിച്ചു.സംഘാടകസമിതി ചെയർമാൻ എം വി ജനാർദ്ദനൻ സ്വാഗതവും കൺവീനർ പി ബൈജു ലാൽ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് പി പ്രദീഷ്
സെക്രട്ടറി ടി രാജേഷ്
ട്രഷറർ കെ.കെ പ്രസാദ്
വൈസ് പ്രസിഡണ്ടുമാർ
ബി.കെ വിജേഷ്, കെ ശ്രീജ, പിസി സജേഷ് 
ജോ.സെക്രട്ടറിമാർ 
പി സിതാര, കെ രാജീവൻ, സി വിനോദ്

Post a Comment