Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സൗജന്യ കായിക പരിശീലനം തുടങ്ങി

സൗജന്യ കായിക പരിശീലനം തുടങ്ങി

മലപ്പട്ടം എക്സ് സർവീസ്മെൻ സെൽഫ് ഹെൽപ്പ് സൊസൈറ്റിയും  എ കെ ജി വായനശാല മെപ്പറബ്.  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മെപ്പറബ്, നൈപുണ്യ വികസന സഹായ സമിതി മെപ്പറമ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന ആർമി റിക്രൂട്ട്മെൻ്റ്നും വിവിധ സൈന്യത്തിൽ ചേരുവാൻ വേണ്ടിയുള്ള സൗജന്യ കായിക പരിശീലനം ബഹു : മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി 
കെ പി രമണി  മലപ്പട്ടം എ കുഞ്ഞിക്കണ്ണൻ സ്മാരക ഹയർ സെക്കഡറി സ്കൂൾ ഗ്രൗണ്ടിൽ ഉൽഘാടനം ചെയ്തു.   പരിപാടിയിൽ എക്സ് സർവീസ്മെൻ സെൽഫ് ഹെൽപ് സൊസൈറ്റിയുടെ പ്രസിഡന്റ്‌ സുബേദാർ മേജർ ഹോണറ്റി ക്യാപ്റ്റൻ   സി സി പ്രേമരാജൻ (റിട്ടയേർഡ്‌ ) അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ എക്സ് സർവീസ്മെൻ യൂണിറ്റ് പ്രസിഡന്റ്‌ സുബേദാർ മേജർ ടി വി രാധാകൃഷ്ണൻ നമ്പ്യാർ (റിട്ടയേർഡ് )  മലപ്പട്ടം എക്സ് സർവീസ്മെൻ സെൽഫ് ഹെൽപ് സൊസൈറ്റിയുടെ സെക്രട്ടറി സുബേദാർ മേജർ ഹോണറ്റി എം ഒ ശശീധരൻ (റിട്ടയേർഡ് ). പരിശീലികർ മാരായ സൂബേദാർ  മേജർ ഹോണറ്റി കെ കെ ജയപ്രകാശൻ (റിട്ടയേർഡ്‌ ) നായബ് സുബേദാർ ഹോണറ്റി സജിത്ത് കെ (റിട്ടയേർഡ്‌ ) പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.                  ശ്രീ ചെതസ് മോഹനൻ ശ്രീ മാനസ് മോഹനൻ (കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻസ് )  ശ്രീമതി അനുശ്രീ എം (ബാസ്കറ്റ് ബോൾ നാഷണൽ പ്ലെയർ  U 17) കുമാരി സിജിന വി കെ (ഖേലോ ഇന്ത്യ നാഷണൽ പ്ലയെർ U 14)  കുമാരി തൃഷ്ണ സജിത്ത് (ടാക്കവണ്ടോ നാഷണൽ ചാമ്പ്യൻ U 19) എന്നിവരെ ആദരിച്ചു. സെക്രട്ടറി നൈപുണ്യ വികസന സഹായ സമിതി മെപറമ്പ് ശ്രീ കെ രാജേഷ്  കുമാർ സ്വാഗതവും  സെക്രട്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ മേപറബ് ശ്രീ പ്രമോദ് എം പി നന്ദിയും പറഞ്ഞു. 







0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്