വൈദ്യുതി ചാർജ്ജ് വർദ്ധനവ്: കെ എസ് ഇ ബി കൊളച്ചേരി സെക്ഷൻ ഓഫീസ് മുസ്‌ലിം ലീഗ് ധർണ്ണ നാളെ

കൊളച്ചേരി : അവശ്യസാധനങ്ങളുടെ വിലക്കയറ്റവും നികുതി വർദ്ധനവും കാരണം തീരാ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേൽ അധികഭാരം കയറ്റുന്ന രൂപത്തിൽ വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്  കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ  വ്യാഴാഴ്ച  കാലത്ത് 10 മണിക്ക് കെ എസ് ഇ.ബി കൊളച്ചേരി സെക്ഷൻ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിക്കും
മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സമദ് കടമ്പേരി ധർണ്ണ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലി മംഗര പ്രഭാഷണം നിർവ്വഹിക്കും.
ധർണ്ണക്ക് മുന്നോടിയായുള്ള പ്രകടനം കമ്പിൽ ടൗണിൽ നിന്നും ആരംഭിക്കും
         ആലോചനാ യോഗം മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസിന്റെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. ആറ്റക്കോയ തങ്ങൾ പാട്ടയം,  പി.പി.സി മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുട്ടി ഹാജി, പി.യൂസുഫ് പള്ളിപ്പറമ്പ്, കെ ശാഹുൽ ഹമീദ്, അന്തായി നൂഞ്ഞേരി, പി.കെ. പി നസീർ കമ്പിൽ, മൻസൂർ പാമ്പുരുത്തി, വി.ടി ആരിഫ് സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്