മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നവകേരള സദസ്: മെഡിക്കൽ ക്യാമ്പ്

നവകേരള സദസ്: മെഡിക്കൽ ക്യാമ്പ്

കൊളച്ചേരി : തളിപ്പറമ്പ് നിയോജക മണ്ഡലം നവകേരളാ സദസ്സിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക  എഎൽപി സ്ക്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നവകേരള സദസിന്റെ പഞ്ചായത്ത് ചെയർമാൻ പി വി വത്സൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തംഗം അഡ്വ. കെ പ്രിയേഷ് അധ്യക്ഷനായി. കൊളച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടർ വിജിത്ത് വിശദീകരണം നടത്തി. ശ്രീധരൻ സംഘമിത്ര, കുഞ്ഞിരാമൻ കൊളച്ചേരി എം ഗൗരി, ടി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നേഴ്സ്മാരായ ജിഷ, ഹസീന, ശ്രുതി, നിജീഷ, ഡെയ്സി, ലക്ഷ്മി, ആശ വർക്കർമാർ എന്നിവർ ക്യാമ്പിന്  നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്റ്റർ അനീഷ് ബാബു സ്വാഗതവും ജെഎച്ച്ഐ  സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്