നവകേരള സദസ്സ് വിജയിപ്പിക്കാൻ തീരുമാനിച്ചു

തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയിൽ നവംബർ 20ന് നടക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കാൻ ഇന്ത്യൻ നാഷണൽ ലീഗ് തളിപ്പറമ്പ് മണ്ഡലം കൗൺസിൽ തീരുമാനിച്ചു. പ്രസിഡണ്ട് അഷ്റഫ് കയ്യങ്കോട് അധ്യക്ഷത വഹിച്ചു താഴെപ്പറയുന്നവർ ഭാരവാഹികളായി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ട് അഷ്റഫ് കയ്യങ്കോട് വൈസ് പ്രസിഡണ്ടുമാർ വി എം അഹ്മദ് ഹാജി ടി കെ മുഹമ്മദ് ജനറൽ സെക്രട്ടറി സെമി ഉള്ള ഖാൻ സെക്രട്ടറിമാർ അഷ്റഫ് മാസ്റ്റർ മൂസാൻകുട്ടി കുറുമാത്തൂർ ട്രഷറർ മഹ്മൂദ് തളിപ്പറമ്പ് സംസ്ഥാന പ്രവർത്തക സമിതി അംഗം സിറാജ് തയ്യിൽ മണ്ഡലത്തിന്റെ സംഘടന ചുമതലയുള്ള ജില്ലാ സെക്രട്ടറി ഹാശിം അരിയിൽ പ്രസംഗിച്ചു. അബ്ദുറഹിമാൻ പാവന്നൂർ സക്കറിയ കെ കെ വി എം അഹമ്മദ് ഹാജി സി വി അബ്ദുറഹ്മാൻ ഹാജി യുകെ മുഹമ്മദ് കുട്ടി തുടങ്ങിയവ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സെമി ഉള്ള ഖാൻ സ്വാഗതവും ടി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്