മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കൊളച്ചേരിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊളച്ചേരി :- മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കൊളച്ചേരിയുടെ ഓഫീസ് ഉദ്ഘാടനം മിത്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.വി ബാലകൃഷ്ണൻ പെരുമലയൻ നാറാത്തിന്റെ അധ്യക്ഷതയിൽ ട്രസ്റ്റിന്റെ രക്ഷധികാരി സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ ശ്രീധരൻ സംഘമിത്ര എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ സംഘമിത്ര പ്രസിഡന്റ് എ.കൃഷ്ണൻ, ട്രസ്റ്റ് രക്ഷാധികാരി സമിതി അംഗങ്ങളായ വത്സൻ കൊളച്ചേരി, കുഞ്ഞിരാമൻ പെരുമലയൻ പുഴാതി, ടി.വി രാമൻ പണിക്കർ കൊളച്ചേരി,ഗിരീശൻ മേലൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ട്രസ്റ്റ് സെക്രട്ടറി എം.വി രാമകൃഷ്ണൻ കമ്പിൽ സ്വാഗതവും രഞ്ജി മുതുറോൻ നൂഞ്ഞേരി നന്ദിയും പറഞ്ഞു.
തെയ്യം ഉൾപ്പെടെയുള്ള നാടൻ കലകളുടെയും ക്ഷേത്ര അനുഷ്ഠാനകലകളുടെയും, സംഗീതം- നൃത്തം - നാടകം - വിൽക്കലാമേള - കഥാപ്രസംഗം - നാദസ്വരം തുടങ്ങിയ മറ്റു കലാവിഭാഗങ്ങളുടെയും സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുക, കലാകാരന്മാർക്ക് ആവശ്യമായ ശാസ്ത്രീയമായ പരിശീലനം നൽകുക, വിദ്യാർത്ഥികൾക്ക് പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, കലാകാരന്മാരുടെ സാമ്പത്തികവും സാമൂഹ്യപരവും കലാപരവുമായ ഉന്നതിക്കുവേണ്ടി ക്ഷേമ - സാന്ത്വന - കാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്നീ ലക്ഷ്യത്തോടെ രൂപീകരിച്ച ട്രസ്റ്റ് ആണിത്. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്