യു.ഡി.എഫ് കുറ്റവിചാരണ സദസ് തളിപ്പറമ്പിൽ; കൊളച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണം 28 ന് ചൊവ്വാഴ്ച

കൊളച്ചേരി : പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുറന്നു കാട്ടുന്നതിന് വേണ്ടി സംസ്ഥാന യുഡിഎഫ് 140 നിയോജക മണ്ഡലങ്ങളിലും ആവിഷ്കരിച്ച കുറ്റവിചാരണ സദസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 22ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ 6 മണി വരെ തളിപ്പറമ്പിൽ നടക്കും.
       കുറ്റവിചാരണ സദസിന്റെ കൊളച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണം നവംബർ 28ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ വെച്ച് നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു. 
          യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യോഗ റിപ്പോർട്ടിംഗ് കോടിപ്പൊയിൽ മുസ്തഫ നിർവ്വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു.  കെ.പി അബ്ദുൽ മജീദ്, എം അബ്ദുൽ അസീസ്, എം അനന്തൻ മാസ്റ്റർ, ദാമോദരൻ കൊയിലേരിയൻ, ആറ്റക്കോയ തങ്ങൾ പാട്ടയം, കെ.പി അബ്ദുൽ സലാം, കെ ബാല സുബ്രഹ്മണ്യൻ, എൻ.വി പ്രേമാനന്ദൻ, പി.പി.സി മുഹമ്മദ് കുഞ്ഞി, മുനീർ ഹാജി മേനോത്ത്, കെ ശാഹുൽ ഹമീദ്, കെ.പി മുസ്തഫ തുടങ്ങിയവർ  സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്