കുറ്റ്യാട്ടൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ യൂനിറ്റ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഉത്തര കേരളാ ചങ്ങമ്പുഴ സാഹിത്യ അവാർഡ് ലഭിച്ച കെ പത്മനാഭൻ മാസ്റ്റരുടെ കലർപ്പില്ലാക്കഥകൾ - ഓർമ്മക്കുറിപ്പ് എന്ന കൃതിയുടെ ആസ്വാദനം പ്രശസ്ത എഴുത്തു കാര നും വാഗ്‌മിയുമായ ഇ പി.ആർ. വേ ശാല നിർവഹിച്ചു. കുറ്റ്യാട്ടൂർ പെൻഷൻ ഭവനിൽ നടന്ന പരിപാടിയിൽ പി.പി.രാഘവൻ മാസ്റ്റർ ആധ്യക്ഷം വഹിച്ചു. മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് കെ.വി.യശോദ ടീച്ചർ, എം. ജനാർദ്ദനൻ മാസ്റ്റർ, സി.രാമകൃഷ്ണൻ മാസ്റ്റർ, വി.വി. വിജയരാഘവൻ, സി. ബാലഗോപാലൻ മാസ്റ്റർ, കെ.വി.ചന്ദ്രൻ മാസ്റ്റർ, കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ, വി. രമാദേവി ടിച്ചർ, പി.കെ.രാധാമോഹൻ, പി.വി.ലക്ഷമണൻ മാസ്റ്റർ, എം.വി.കുറ്റ്യാട്ടൂർ, ആനന്ദ വല്ലി ടീച്ചർ, എം.ജെ. ജ്യോതിഷ്, വി.സി. രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാഹിത്യവേദി സിക്രട്ടറി വി. മനോമോഹനൻ മാസ്റ്റർ സ്വാഗതവും ബാബു അരിയേരി നന്ദിയും പറഞ്ഞു.
Post a Comment