മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എം.എസ്.സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്കാരം ജീജേഷ് കൊറ്റാളിക്ക്

എം.എസ്.സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്കാരം ജീജേഷ് കൊറ്റാളിക്ക്

പുരോഗമന കലാ - സാഹിത്യ സാംസ്കാരിക  രാഷ്ട്രീയ രംഗങ്ങളിൽ സമാനതകളില്ലാത്ത കയ്യൊപ്പ് ചാർത്തിയ എം എസ്. സുരേന്ദ്രന്റെ ദീപ്തമായ സ്മരണ നിലനിർത്താൻ രൂപം കൊടുത്ത എം . എസ് സുരേന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സംസ്ഥാനതല സാഹിത്യ മത്സരത്തിൽ കഥാ രചനയിലാണ് ജീജേഷ് കൊറ്റാളി പുരസ്കാരം കരസ്ഥമാക്കിയത്.

ജീജേഷ് കൊറ്റാളിയുടെ കാവലാൾ എന്ന കഥയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2023 നവംബർ ഒന്നിന് കേരള സാഹിത്യ അക്കാദമി തൃശൂർ ചങ്ങമ്പുഴ ഹാളിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ വിനോദ് കൃഷ്ണയിൽ നിന്നും പുരസ്കാരം സ്വീകരിക്കും

 പാപ്പിനിശ്ശേരി ഗവൺമെന്റ് മാപ്പിള എൽ. പി സ്കൂൾ അധ്യാപകനാണ് ജിജേഷ് കൊറ്റാളി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്