Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ വേളത്തെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും മയ്യിൽ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ടി. ഒ. നാരായണൻ നിര്യാതനായി

മയ്യില്‍ വേളത്തെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും മയ്യിൽ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ടി. ഒ. നാരായണൻ നിര്യാതനായി

മയ്യില്‍ വേളത്തെ  കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി. ഒ. നാരായണൻ (85) നിര്യാതനായി. പഞ്ചായത്ത് വകുപ്പ് റിട്ട് ഉദ്യോഗസ്ഥനാണ്. കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന  ജനറൽ സെക്രട്ടറിയും, മയ്യിൽ  പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. കര്‍ഷക സംഘം ജില്ലാ നേതൃനിരയിലും കണ്ണൂര്‍ എകെജി ആശുപത്രി ഡയറക്ടര്‍,  സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: അനിത. 

മക്കൾ: പ്രീത, പ്രദീപൻ (കേബിൾ ടിവി ഓപ്പറേറ്റർ മയ്യില്‍),  പ്രസാദ് (മുല്ലക്കൊടി റൂറൽ ബാങ്ക് ജീവനക്കാരൻ)

മരുമക്കൾ: ദീപ (ഉരുവച്ചാൽ),  ശ്രുതി (എരുവട്ടി),  കെ.ലക്ഷ്മണൻ (വേളം). സഹോദരങ്ങൾ ടി. ഒ. മീനാക്ഷിയമ്മ, പരേതരായ ടി. ഒ.കുഞ്ഞപ്പ, ടി. ഒ.ഗോവിന്ദൻ (ഇരുവരും റിട്ട. അധ്യാപകര്‍), ടി.ഒ.ഗോപാലൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്