മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... സാമൂഹ്യ മാധ്യമങ്ങളിൽ ബസ് ഡ്രൈവിങ്ങിലൂടെ ശ്രദ്ധേയയായ ശ്രീഷ്മക്ക് അംഗത്വം നൽകി ചെറുപഴശ്ശി മേഖലയിൽ ഡിവൈഎഫ്ഐ അംഗത്വ പ്രവർത്തനത്തിന് തുടക്കമായി

സാമൂഹ്യ മാധ്യമങ്ങളിൽ ബസ് ഡ്രൈവിങ്ങിലൂടെ ശ്രദ്ധേയയായ ശ്രീഷ്മക്ക് അംഗത്വം നൽകി ചെറുപഴശ്ശി മേഖലയിൽ ഡിവൈഎഫ്ഐ അംഗത്വ പ്രവർത്തനത്തിന് തുടക്കമായി

മയ്യിൽ : ചെറുപഴശ്ശി മേഖലയിൽ ഡിവൈഎഫ്ഐ അംഗത്വ പ്രവർത്തനത്തിന് തുടക്കമായി. സാമൂഹ്യ മാധ്യമങ്ങളിൽ ബസ് ഡ്രൈവിങ്ങിലൂടെ ശ്രദ്ധേയയായ നിരന്തോടെ സി ശ്രീഷ്മക്ക് അംഗത്വം നൽകി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കെ സി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം അശ്വന്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം മുഖ്യ അതിഥിയായി. മേഖല കമ്മിറ്റി അംഗങ്ങളായ കെ വൈശാഖ്, പി ജിതിൻ, ടി ഒ ശാലിനി യൂണിറ്റ് ഭാരവാഹികളായ പ്രജിത്ത്, എൻ പ്രത്യുഷ് എന്നിവർ നേതൃത്വം നൽകി. മേഖല സെക്രട്ടറി കെ ഷിബിൻ സ്വാഗതവും ജോ. സെക്രട്ടറി എം വി സായൂജ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്