മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര വള്ളംകളി മഹോത്സവം നാളെ

വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര വള്ളംകളി മഹോത്സവം നാളെ

കണ്ണൂർ കണ്ണാടിപറമ്പ് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് ഉത്തരകേരള വള്ളംകളി ജലോത്സവം നാളെ രാവിലെ 9 മുതൽ വിവിധ മത്സര പരിപാടികളോട് നടത്തുമെന്ന്  സംഘാടകർ അറിയിച്ചു. കാസർകോട്, നീലേശ്വരം എന്നിവിടങ്ങളിലെ 12 ടീമുകളും ആറ് വനിതാ ടീമുകളും മത്സരത്തിൽ പങ്കെടുക്കും
രാവിലെ മുതൽ കലാപരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് രണ്ടിന് കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സിനിമ സീരിയൽ താരം അനു ജോസഫ് മുഖ്യാതിഥിയാകും. വള്ളംകളിയുടെ ഭാഗമായി കൈകൊട്ടി കളി, മാർഗം കളി, ദഫ് മുട്ട്, തിരുവാതിര കളി, ഒപ്പന, നൃത്തനൃത്യങ്ങൾ, നാടൻ പാട്ടുകൾ, ജല ഘോഷയാത്ര എന്നിവയും ഉണ്ടാകും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്