കണ്ണാടിപ്പറമ്പ്: ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ രണ്ടാം ശനി തൊഴാൻ രാവിലെ മുതൽ തന്നെ വിദൂര ദേശങ്ങളിൽ നിന്നും പോലും ഭക്തജനങ്ങൾ ഒഴുകിയെത്തി. ശബരീശ ദർശനത്തിനുള്ള അയ്യപ്പന്മാർ മുദ്ര ധരിച്ച് വ്രതാരംഭങ്ങൾക്ക് തുടക്കം കുറിച്ചു. വിശേഷാൽ വഴിപാടുകളായ നീരാഞ്ജനം, ശനിപൂജ, നെയ് വിളക്ക് എള്ള്തിരി, രുദ്രാഭിഷേകം, നെയ്യമൃത് വെച്ച് തൊഴൽ എന്നിവ സമർപ്പിക്കുന്നതിന് ധാരാളം ഭക്തർ പങ്കാളികളായി. 12മണി മുതൽ അന്നദാനവും ഉണ്ടായിരുന്നു.
Post a Comment