മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ ദസറക്ക് നാളെ (ഞായറാഴ്ച) തിരി തെളിയും

കണ്ണൂർ ദസറക്ക് നാളെ (ഞായറാഴ്ച) തിരി തെളിയും

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷത്തിന് നാളെ (ഞായറാഴ്ച ) തിരശീല ഉയരും. വൈകുന്നേരം അഞ്ചുമണിക്ക് മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ കെ സുധാകരൻ എം പി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ടി പത്മനാഭൻ ദീപം തെളിയിക്കും. പ്രശസ്ത സിനിമാതാരം രമേഷ് പിഷാരടി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സജീവ് ജോസഫ് എംഎൽഎ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖരൻ ഐഎഎസ്,
സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് എന്നിവർ വിശിഷ്ടാതിഥികളാകും.
തുടർന്ന് ആവണി രാഗേഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, പള്ളിക്കുന്ന് സോമേശ്വരി തിരുവാതിര ടീം അവതരിപ്പിക്കുന്ന തിരുവാതിര കളി. തുടർന്ന് പ്രശസ്ത മ്യൂസിക് ബാൻഡായ ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാ സംഗീത നിശ അരങ്ങേറും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്