Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 40 കുട്ടി എഞ്ചിനീയർമാരുടെ സ്കൂൾ ബാങ്ക് നിർമാണ പരിശീലനം ഇന്ന് പൂർത്തിയായി

40 കുട്ടി എഞ്ചിനീയർമാരുടെ സ്കൂൾ ബാങ്ക് നിർമാണ പരിശീലനം ഇന്ന് പൂർത്തിയായി

കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് എ യു പി സ്കൂളിൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ബാങ്ക് & സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്റർ നിർമ്മിക്കുന്ന 40 കുട്ടി എഞ്ചിനീയർമാർക്കുള്ള പ്ലാൻ തയ്യാറാക്കുന്നതിനുള്ളപരിശീലനം ഇന്ന് പൂർത്തിയായി. കെ സി ഹസീബ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പി ടി എ പ്രസിഡൻ്റ് കെ മധു ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോഓർഡിനേറ്റർ നിയാസ് എം ആർ, ബാബു പണ്ണേരി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് കെ. കെ. അനിത ടീച്ചർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ധ്രുവ കെ നന്ദിയും പറഞ്ഞു. നിർമാണ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മയ്യിൽ എയ്സ്  ബിൽഡേഴ്സ്  Er അഞ്ജു സി ഒ യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ Er ബാബു പണ്ണേരി, Er നിഖിൽ പി, Er ഷംന പി വി, Ar അരുൺ അജയൻ എന്നിവർ പങ്കാളികളായി.

 സ്കൂൾ ബാങ്ക് & സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററിന്റെ ഔദ്യോഗിക പ്ലാൻ തിങ്കളാഴ്ച പുറത്തിറങ്ങും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്