കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രത്തിൽ പതിനൊന്നാമത് മഹാരുദ്ര യജ്ഞം 31ന് ആരംഭിക്കും

കണ്ണൂർ: 2012 ൽ നടന്ന അതിരുദ്ര മഹായജ്ഞത്തിൻ്റെ തുടർച്ചയായി  കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്ര യജ്ഞങ്ങളുടെ സമാപനം കുറിച്ചു കൊണ്ടുള്ള പതിനൊന്നാമത് മഹാരുദ്രയജ്ഞം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ഒക്ടോ: 31 മുതൽ നവം: 11 വരെ വിശേഷാൽ പൂജകളും ചടങ്ങുകളുമായി നടക്കും. വടക്കൻ കേര ളത്തിൽ അതിരുദ്ര മഹായജ്ഞം സമ്പൂർണമായി നടക്കാൻ പോവുന്ന ഏക ക്ഷേത്രമാണിത്.മഹാരുദ്രയജ്ഞത്തിൻ്റെ എല്ലാ സജ്ജീകരണങ്ങളും ഭക്തജനങ്ങൾക്കുള്ള  സൗകര്യങ്ങളും പൂർത്തീകരിച്ചതായി യജ്ഞ സമിതി ഭാരവാഹികൾ അറിയിച്ചു. 31ന് ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് അഷ്ടദ്രവ്യ ഗണപതിഹോമം, ഏകാദശരുദ്രം ധാര, വൈകുന്നേരം ആറുമണിക്ക് ആചാര്യ വരണം എന്നിവ നടക്കും. മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ അഞ്ചിന് ഗണപതി ഹോമം 5 30 മുതൽ 8 30 വരെ ശ്രീരുദ്ര കലശപൂജ ശ്രീരുദ്ര ഹോമം ശ്രീരുദ്ര ജപം തുടർന്ന് ശ്രീവയത്തൂർ കാലിയാർ ക്ഷേത്രത്തിൽ രുദ്രാഭിഷേകം, ഉച്ചപൂജ, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവകം ഉച്ച:പൂജ,  വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ നിറമാല അത്താഴപൂജ എന്നിവ നടക്കും   നവംബർ 11 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മഹാരുദ്ര യജ്ഞത്തിന്റെ വിശേഷാൽ ചടങ്ങായ വസോർധാര നടക്കും.രാവിലെ 11ന് നടക്കുന്ന  സമാപന സഭയിൽ ക്ഷേത്രം തന്ത്രിയേയും യജ്ഞാചാര്യനേയും മലബാർ ദേവസ്വം കമ്മീഷണർ പി.നന്ദകുമാർ ആദരിക്കും.ചടങ്ങ് കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും  തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധി, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം.വിജയൻ, എക്സി: ഓഫീസർ എം.മനോഹരൻ, എം.കെ.ജനാർദനൻ ചേലേരി എന്നിവർ പങ്കെടുക്കും നവംബർ 4, 11 ശനിയാഴ്ചകളിൽ ക്ഷേത്രത്തിൽ ഉച്ചയ്ക്ക് അന്നദാനവും നവം 1 മുതൽ 10 വരെ രാത്രി പ്രസാദ ഊട്ടും ഉണ്ടായിരിക്കും. യജ്ഞത്തോടനുബന്ധിച്ച്  നവം 1 മുതൽ 10 വരെ രാത്രി 7.30 ന് നടരാജമണ്ഡപത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
നവം 1 ന് വൈകു7.30 ന് കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാർ അവതരിപ്പിക്കുന്ന സോപാന സംഗീതം തുടർന്ന് സോപാനം സ്കൂൾ ഓഫ് ആർട്സ് നീലേശ്വരം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ
നവം 2 ന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ചാലിൽ ബ്രദേർസ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള
3 ന് മണവാട്ടി കണ്ണൂർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, പ്രണവം കലാമന്ദിർ അഴിക്കോട് അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ് 
4 ന് മയൂരംകണ്ണാടിപ്പറമ്പിൻ്റെ നടന സന്ധ്യ
5 ന് 'തുളസി കതിർ' ഫെയിം ജയകൃഷ്ണൻ പത്തനംതിട്ട നയിക്കുന്ന സംഗീത മാധുരി
6 ന് തിരുവാതിര, കൈകൊട്ടികളി,
7 ന് ലാസ്യകൃപ വയപ്രം, ടീം യുവധാര മാതോടം, മയിൽപ്പീലിചേലേരി, അഷ്ടപദി ഗ്രൂപ്പ് - നൃത്ത മാലിക
8 ന് ഡോ:നിജിഷ നാരായണൻ അവതരിപ്പിക്കുന്ന സംഗീതാമൃതം
9ന് ഹരിശ്രി കമ്പിൽ അവതരിപ്പിക്കുന്ന ഭക്തിഗാനമേള
10 ന് വിഷ്ണുമാരാർ ഗുരുവായൂരും സുദേവ് കെ നമ്പൂതിരിയും ചേർന്നവതരിപ്പിക്കുന്ന ഇരട്ടതായമ്പക, സുരേഷ് തയ്യിലും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്