വയോജന ആനുകൂല്യങ്ങൾക്ക് വ്യക്തിഗത വരുമാനം മാനദണ്ഡമാക്കണം; SCFWA മയ്യിൽ മേഖലാ സമ്മേളനം

വാർധക്യ പെൻഷൻ, മറ്റ് സർക്കാർ ആനുകുല്യങ്ങൾ എന്നിവയ്ക്ക് കുടുംബ വരുമാനം, APL - BPL എന്നീ മാനദണ്ഡങ്ങൾ ഒഴിവാക്കി വ്യക്തിഗത വരുമാനം മാത്രം പരിഗണിച്ച് അർഹരായ മുഴുവൻ വയോജനങ്ങൾക്കും ക്ഷേമാനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസ്സിയേഷൻ മയ്യിൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മുഴുവൻ ആശുപത്രികളിലും വയോജനങ്ങൾക്ക് പ്രത്യേക ഒ.പി. സംവിധാനം നടപ്പാക്കുക, ഗ്രാമ പഞ്ചായത്തിൽ നിർദ്ദിഷ്ട 5 % വികസന ഫണ്ട് വയോജന സൗഹൃദ പ്രോജക്ടുകൾക്ക് മാത്രമായി നീക്കിവെക്കുക, റെയിൽവെയാത്രാ ചാർജ് ഇളവ് റദ്ദാക്കിയ കേന്ദ്രസർക്കാർ നയം തിരുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. വിസ്മയപാർക്ക് ചെയർമാൻ പി.വി.ഗോപിനാഥ് ഉൽഘാടനം ചെയ്തു. മേഖലാപ്രസിഡണ്ട് പി.വി. വത്സൻ മാസ്റ്റർ ആധ്യക്ഷ്യം വഹിച്ച സമ്മേളനത്തിൽ സംസ്ഥാന വൈ : പ്രസിഡണ്ട് പ്രൊ.കെ.എ.സരള സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടരി രവി നമ്പ്രം പ്രവർത്തനറിപ്പോർട്ടും ട്രഷറർ പി.കുഞ്ഞിക്കണ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. CPIM ഏറിയ സെക്രട്ടരി എൻ അനിൽകുമാർ, ജില്ലാ പ്രസിഡണ്ട് കെ.നാരായണൻ, പി.വി.ഗംഗാധരൻ എം.സി ശ്രീധരൻ എന്നിവർ ആശംസയർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എ ബാലകൃഷ്ണൻ സ്വാഗതവും ജോ.സെക്രട്ടരി സി.സി. രാമ ചന്ദ്രൻ നന്ദിയും. പറഞ്ഞു. ഒ.എം. മധുസൂതനൻ സ്വാത ഗാനം ആലപിച്ചു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ശേഖർ, മുതിർന്ന അംഗങ്ങളായ കാണി കൃഷ്ണൻ, നാരായണ മാരാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്