©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കാലിത്തൊഴുത്തിൽ നടത്തുന്ന ബി എഡ് കോളജുകൾ അടച്ചു പൂട്ടും : NCTE ചെയർമാൻ

കാലിത്തൊഴുത്തിൽ നടത്തുന്ന ബി എഡ് കോളജുകൾ അടച്ചു പൂട്ടും : NCTE ചെയർമാൻ

കണ്ണൂർ: പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവാരമില്ലാത്ത അധ്യാപക പരിശീലന കേന്ദ്രങ്ങൾ അടച്ചു പൂട്ടുകയും ഉയർന്ന  ബൗദ്ധിക സാഹചര്യവും അക്കാദമിക നിലവാരവുമുള്ള കോളജുകൾ സംരക്ഷിക്കുകയാണ് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ ലക്ഷ്യമെന്ന് ദക്ഷിണ മേഖലാ കമ്മിറ്റി ചെയർമാൻ പ്രൊഫ.( ഡോ.) കെ കെ.  ഷൈൻ അറിയിച്ചു. നാലു വർഷ ഇന്റഗ്രേറ്റഡ് ബി എഡ് കോഴ്സുകൾ ഉടൻ തന്നെ കേരളത്തിലും നടപ്പിലാക്കേണ്ടി വരുമെന്നും ദക്ഷിണ മേഖലക്ക് കീഴിലെ നിലവാരമില്ലാത്ത ആയിരത്തി എണ്ണൂറ്  ബി എഡ് കോളജുകൾ ഇതിനോടകം തന്നെ അടച്ചു പൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   കണ്ണൂർ സലഫി ബി എഡ് കോളജ്,  വില്ലേജ്മുക്കിൽ നടത്തിയ ബിരുധദാന ചടങ്ങിൽ പങ്കെടുത്ത സംസാരിക്കവെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.  കോളേജിൽ ഒരുക്കിയ 'ഇ-കണ്ടെന്റ് ഡെവലപ്മെന്റ് സ്റ്റുഡിയോ'യും 'വൺ റ്റീച്ചർ വൺ ട്രീ' പദ്ധതിയുമെല്ലാം രാജ്യത്തെ മറ്റു കോളജുകൾക് മാതൃകയാണെന്നും അദ്ദേഹം ആശംസിച്ചു.  കോളജ് ആരംഭിച്ച ഓൺലൈൻ പഠന MOOC പോർട്ടൽ വഴി രാജ്യത്തെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചു മികച്ച സർട്ടിഫിക്കറ്റ് കോഴ്സുകൾ ഓൺലൈൻ വഴി അധ്യാപകർക്കും പഠിതാക്കൾക്കും സംവിധാനിക്കാനുള്ള ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.  2021-23 കാലയളവിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു.   പഠന ഗവേഷണ മേഖലകളിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യത്യസ്തങ്ങളായ പദ്ധതികളും അവസരങ്ങളും ഒരുക്കാൻ കോളജ് തയ്യാറാവുകയാണെന്ന് കോളജ് പ്രിൻസിപ്പാൾ ഡോ. നസീറലി എം. കെ അറിയിച്ചു.  NCTE ഉത്തര,   മേഖലാ  കിഴക്കൻ മേഖലാ കമ്മിറ്റികളുടെ മുൻ ഡയറക്ടറും പോണ്ടിച്ചേരി സർവകലാശാലാ പ്രൊഫെസ്സറുമായ ഡോ.   വിജയ്കുമാർ ആർ,   കണ്ണൂർ സർവകലാശാല സിന്റിക്കേറ്റ് അംഗം പ്രൊഫ.  പ്രമോദ് വെള്ളച്ചാൽ,   കുറ്റിയാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.  നിജിലേഷ്,  കോളജ് management അംഗങ്ങളായ ഡോ.  എ.  എ.   ബഷീർ,   ശ്രീ.  എം എം ഹാരിസ്,  ബിരുധം നേടിയ വിദ്യാർത്ഥി പ്രതിനിധികളായ   ദേവിചന്ദന കെ, വർഷ കെ,  അധ്യാപക പ്രതിനിധികളായ ശ്രീമതി. റിജി വിജയൻ,  ശ്രീ.  വിശ്വനാഥൻ റ്റി. വി,  അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർ ശ്രീ.  അബ്ദുള്ള റ്റി.  പി  തുടങ്ങിയവർ സംസാരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്