കണ്ണാടിപ്പറമ്പിലെ ഏറൻ ബാബു നിര്യാതനായി

ചരമം : കണ്ണാടിപ്പറമ്പ് തെരുവിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന ഏറൻ ബാബു (57) നിര്യാതനായി. പരേതനായ ഏറൻ കൃഷ്ണന്റെയും കുറിയ നാരായണിയുടെയും മകനാണ്. ഭാര്യ ഗിരിജ പി. (മുല്ലക്കൊടി റൂറൽ ബേങ്ക്) മക്കൾ : സാന്ദ്ര ജി ബാബു സാരംഗ് ജി ബാബു സഹോദരങ്ങൾ: ശ്രീജ, റീന (ചിറക്കൽ സർവീസ് സഹകരണ ബാങ്ക്) ഷാജി (കരൂർ ), ഷൈജ കണ്ണാടിപ്പറമ്പ് പിസി അനന്തൻ സ്മാരക കലാകേന്ദ്രം സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം മയ്യിൽ ഏരിയ കമ്മിറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി, സിപിഐഎം തെരു ബ്രാഞ്ച് സെക്രട്ടറി, കണ്ണാടിപ്പറമ്പ് എൽപി സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ, ബാലസംഘം വേനൽതുമ്പി പരിശീലകൻ കൊളച്ചേരി നാടക സംഘത്തിലെ നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അറിയപ്പെടുന്ന ആർട്ടിസ്റ്റും രംഗപടകലാകാരൻ കൂടിയാണ്. ശനിയാഴ്ച രാവിലെ 8 മണി മുതൽ 9 30 വരെ പി.സി അനന്തൻ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലെത്തിക്കും. ശവസംസ്കാരം രാവിലെ 10 മണിക്ക് പുല്ലൂപിയിൽ നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്