കണ്ണൂർ: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ' മേരി മാട്ടി മേരാ ദേശ് 'ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ച് ഡൽഹിയിൽ എത്തിച്ച് വലിയ ഉദ്യാനം ഒരുക്കുന്നതാണ് ' മേരി മാട്ടി മേരാ ദേശ് ' പദ്ധതി.ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വില്ലേജുകളിൽ നിന്നും മണ്ണ് ശേഖരിക്കും. ജില്ലയിൽ നെഹ്റു യുവകന്ദ്രേ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തിയാണ് മണ്ണ് ശേഖരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണ് കൊണ്ട് വലിയ ഉദ്യാനം നിർമ്മിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
വില്ലേജുകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിക്ഷേപിക്കും. ബ്ലോക്ക്തലങ്ങളിൽ നിന്ന് നെഹ്റു യുവകേന്ദ്ര ശേഖരിച്ച് ജില്ലാതലത്തിൽ ഡൽഹിയിൽ എത്തിക്കും. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ് എൻ.എസ്. എസ് യൂണിറ്റ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് വിദ്യാർത്ഥികൾ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ.രമ്യയ്ക്ക് കൈമാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർന്മാരായ ഡോ. സ്മിത ഇ.കെ, മാണി പി പി, നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോർഡിനേറ്റർ ശ്രുതി പൊയിലൂർ എന്നിവർ സംസാരിച്ചു.
Post a Comment