കയരളം നോർത്ത് എ എൽ പി സ്കൂളിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു

മയ്യിൽ : 2023-24 അധ്യയന വർഷത്തെ വിവിധ മേളകൾക്ക് കയരളം നോർത്ത് എ എൽ പി സ്കൂളിൽ തുടക്കമായി. കയരളം മൊട്ട ഗ്രൗണ്ടിൽ നടന്ന കായിക മേള ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. മത്സരവിജയികൾക്ക് പ്രധാനധ്യാപിക എം ഗീത സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ഇനങ്ങളിൽ കായിക പ്രതിഭകൾ മാറ്റുരച്ചു. ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ തല കലാ മേള നടക്കും. മത്സരങ്ങളിൽ വിജയികളാകുന്നവർ ഉപജില്ലാ മേളകളിൽ മത്സരിക്കും. വി സി മുജീബ്, എം പി നവ്യ, കെ വൈശാഖ് എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 4,5 തീയ്യതികളിൽ മാങ്ങാട്ടുപറമ്പ് കെ എ പി ഗ്രണ്ടിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാതല കായികമേള നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്