പറശ്ശിനി റോഡ്: നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി. സ്കൂളിൽ 'ജീവനി' പച്ചക്കറി കൃഷി പദ്ധതിയുടെ വിളവെടുപ്പ് നടന്നു. 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന ആശയവുമായി കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കക്കിരി, മത്തൻ, വെള്ളരി, ചീര, പയർ, വെണ്ട, പടവലം, വഴുതിന തുടങ്ങിയവയാണ് തോട്ടത്തിൽ ഉള്ളത്. കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെയാണ് പരിപാലനം. പി.ടി.എ. പ്രസിഡന്റ് യു. രവീന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ടി.എം. പ്രീത, അധ്യാപകരായ ടി.പി.രേഷ്മ, വി.പി.രാഗേഷ്, കെ. ശ്രേയ, എ.അശ്വന്ത്, ടി.പി.ഷൈമ, വി.വി. സുശീല തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment