കയരളം‌ നോർത്ത് എ എൽ പി സ്കൂളിൽ യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

മയ്യിൽ : പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി കേരളത്തെലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സംഘടിപ്പിക്കുന്ന യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ സ്കൂൾ തല മത്സരം കയരളം നോർത്ത് എ എൽ പി സ്കൂളിൽ നടന്നു. എൽ-യുപി വിഭാഗങ്ങളിലായി നാല്പതോളം കുട്ടികൾ വിജ്ഞാനോത്സവത്തിൽ പങ്കാളികളായി. പരീക്ഷണം, നിരീക്ഷണം, അറിവ് നിർമ്മാണം എന്നിവ വിജ്ഞാനോത്സവത്തിന്റെ മുഖ്യ ആകർഷണമായി. പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. എ ഒ ജീജ, കെ വൈശാഖ്, എം പി നവ്യ എന്നിവർ നേതൃത്വം നൽകി‌. സയൻസിനെ അറിയാൻ സയൻസിനോടൊപ്പം എന്നതാണ് ഈ വർഷത്തെ വിജ്ഞാനോത്സവ സന്ദേശം. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്