കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കൺവെൻഷൻ ഇന്ന് (സെപ്റ്റംബർ 17 2023) രാവിലെ ചട്ടുകപ്പാറ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിൽ മയ്യിൽ ഏരിയ കമ്മിറ്റി പ്രസിഡൻറ് പി മനോജിന്റെ അധ്യക്ഷതയിൽ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ കെ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ജോയിൻ സെക്രട്ടറി വി കെ രാജീവൻ അനുശോചനം പറഞ്ഞു. ഏരിയ സെക്രട്ടറി ശിവൻ കെ വി പ്രവർത്തനം പ്രവർത്തനം റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം ടി പി ഷാഹുൽ ഹമീദ്, ജില്ലാ കമ്മിറ്റി മെമ്പർ അനിൽകുമാർ പലേരി എന്നിവർ ആശംസയും അറിയിച്ചു. സ്വാഗതസംഘം കൺവീനർ കെ പ്രജിത്ത് നന്ദിയും പറഞ്ഞു.
Post a Comment