സഫ ജ്വല്ലറി ഗ്രൂപ്പിന്റെ ഇന്നവേറ്റീവ് പ്രൊജക്റ്റ്‌ ആയ ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി കണ്ണൂരിൽ പ്രശസ്ത സിനിമാതാരം ഐശ്വര്യ ലക്ഷ്മി നിർവഹിക്കും

സഫ ജ്വല്ലറി ഗ്രൂപ്പിന്റെ ഇന്നവേറ്റീവ് പ്രൊജക്റ്റ്‌ ആയ ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി കണ്ണൂർ തിരുവനന്തപുരം ഷോറൂമുകൾ സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ യഥാക്രമം കണ്ണൂർ സെക്യൂറ മാളിലും തിരുവനന്തപുരം ലുലു മാളിലും പ്രവർത്തനം ആരംഭിക്കും.

സെപ്റ്റംബർ 30 ശനിയാഴ്ച കണ്ണൂർ സെക്യൂറ മാളിൽ പ്രശസ്ത സിനിമാതാരം ഐശ്വര്യ ലക്ഷ്മി നിർവഹിക്കും, ഒക്ടോബർ 1 നു  ലുലു മാളിൽ ട്രിവാൻഡ്രം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ നും നിർവഹിക്കുന്നു. സഫ ഗ്രൂപ്പ്‌ ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ശ്രീ. കെ ടി എം എ സലാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതി നിധികളും സാമൂഹിക രാഷ്ട്രീയ, വ്യാപാര കലാരംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.

 ഇതോടെ 33 വർഷം പിന്നിടുന്ന സഫ ഗ്രൂപ്പിന് കീഴിൽ 14 റീട്ടെയിൽ ഷോറൂമുകൾ ഉൾപ്പെടെ ജം ആൻഡ് ജ്വല്ലറി മേഖലയിൽ റീട്ടയിൽ ഹോൾസെയിൽ  നിർമ്മാണ മേഖലയിൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിലായി 360ഡിഗ്രിയിൽ 24 സംരംഭങ്ങൾ നിലവിൽ വന്നു.

ഇന്ത്യയിലെ തന്നെ മികവിന്റ കേന്ദ്രമായി ഭാരതസർക്കാർ അംഗീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജം &ജ്വല്ലറി (IGJ)സഫ ഗ്രൂപ്പിന്റെ കീഴിലാണ്, സിക്കിം കേന്ദ്രമായിട്ടുള്ള മേധാവി യൂണിവേഴ്സിറ്റി യുടെ സ്‌കിൽ പാർട്ട്ണർ ആയി IGJ യുമായി ധാരണാപത്രം ഒപ്പിട്ടു ജം & ജ്വല്ലറി രംഗത്തെ പഠനം രാജ്യാന്തര നിലവാരത്തിലേക്കു ഉയർത്തുന്നതിനും ഇന്ത്യയിലും വിദേശത്തുമായി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധിക്കും.

IGJ യുടെ പിൻബലത്തോടെ വേറിട്ട സംരംഭം ആയ ക്ലാരസ് മലബാറിലെ ഏറ്റവും വലിയ ഡിസൈനർ ജ്വല്ലറിയായി 2007ൽ പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചു. 2018 ൽ ഡൽഹിയിൽ വച്ചു ദേശിയതലത്തിലും 2019 ൽ മലേഷ്യയിൽ വച്ചു അന്താരാഷ്ട്ര തലത്തിലും ഏറ്റവും മികച്ച ഡിസൈനർ ജ്വല്ലറിക്കുള്ള പുരസ്‌കാരം ലഭിക്കുകയുണ്ടായി കൂടാതെ 2022 ൽ ഡൽഹിയിൽ കോർപ്പറേറ്റ് വിഭാഗത്തിനുള്ള എക്ണോമിക് ഗ്രോത്ത്‌ ഫൗണ്ടേഷന്റെ അവാർഡ് ഫോർ എക്സലൻസ് ഇൻ ബെസ്റ്റ് ജെം & ജ്വല്ലറി ക്ലാരസ് ഡിസൈനർ ജ്വല്ലറി നേടുകയുണ്ടായി കണ്ണൂർ തിരുവനന്തപുരം ജ്വല്ലറികളിൽ ലോകോത്തര നിലവാരമുള്ള ലൈഫ് സ്റ്റൈൽ ആഭരണങ്ങളുടെ അമൂല്യ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചു ഡിസൈൻ ചെയ്ത് ആഭരണങ്ങൾ നൽകുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഉൽഘാടന വേളയിലും തുടർന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു അതിനുമുന്നോടിയായി കണ്ണൂർ ബിനാലെ ഇന്റർനാഷണൽ ഹോട്ടലിൽ വച്ചു നടന്ന പത്രസമ്മേളനത്തിൽ സഫഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ കെ ടി എം എ സലാം, ഡയറക്ടർമാരായ  മുഹമ്മദ്ഹനീഫ കെ ടി, ഹംസ കെ ടി  സി ഇ ഒ മുഹമ്മദ് ഇജാസ്, ജനറൽ മാനേജർ അബ്‌ദുൾ മജീദ് കെ ടി, മാർക്കറ്റിംഗ് മാനേജർ ദീപക്ക്, ഗ്രൂപ്പ്‌ മാർക്കറ്റിംഗ് ഹെഡ് ദീപക്ക്, ഗ്രൂപ്പ് റിറ്റൈൽ ഹെഡ് അഖിൽ തുടങ്ങിയവർ പങ്കെടുത്തു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്