കയരളം നോർത്ത് എ എൽ പി സ്കൂളിൽ സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു

മയ്യിൽ : 2023-24 അധ്യയന വർഷത്തെ വിവിധ മേളകൾക്ക് കയരളം നോർത്ത് എ എൽ പി സ്കൂളിൽ തുടക്കമായി. സ്കൂൾതല ശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ മേളകൾ പ്രധാനാധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ചൊവ്വാഴ്ച കായിക മേളയും ബുധനാഴ്ച സ്കൂൾ കലോത്സവവും നടക്കും. മത്സരങ്ങളിൽ വിജയികളാകുന്നവർ ഉപജില്ലാ മേളകളിൽ മത്സരിക്കും. എ ഒ ജീജ, എം വി നവ്യ, വി സി മുജീബ്, കെ പി ഷഹീമ, കെ വൈശാഖ് എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്